Sunday, 28 July 2013

മാനസ്സിക രോഗങ്ങള്‍ ജ്യോതിഷ വീക്ഷണത്തില്‍

മാനസ്സിക രോഗങ്ങള്‍ ജ്യോതിഷ വീക്ഷണത്തില്‍

പ്രിയരേ, മനസ്സ് എവിടെ ഇരിക്കുന്നു എന്ന് ചോദിച്ചാല്‍ സത്യമായും എനിക്കറിയില്ല. പക്ഷെ അങ്ങനെ ഒന്നുണ്ട് എന്ന ബോധ്യം ഉണ്ടുതാനും. സാഹിത്യാദി വിഷയങ്ങളില്‍ ഒരുപാട് വിശേഷണങ്ങള്‍ മനസ്സിന് ഉണ്ടല്ലോ. ആളുടെ മനസ്സിലിരുപ്പ് ഒരുപിടിയും കിട്ടുന്നില്ല, മനസ്സില്‍ വച്ചുകൊണ്ട് സംസാരിക്കരുത്, എന്നൊക്കെ നാം പറയാറും ഉണ്ടല്ലോ.

ശാരീരിക ആരോഗ്യവും, മാനസ്സിക ആരോഗ്യവും ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ലല്ലോ. കാണപ്പെടുന്നത് എന്ന അര്‍ഥത്തില്‍, ശരീരത്തിന് ഉണ്ടാകുന്ന അനാരോഗ്യങ്ങള്‍ക്ക്, പ്രതിവിധി ചെയ്യാന്‍ അത്രയധികം ബുദ്ധിമുട്ട് വരുകയില്ല. എന്നാല്‍ മനസ്സിന്റെ കാര്യം അങ്ങനെ അത്ര എളുപ്പം ആവില്ലല്ലോ. അതുകൊണ്ട് തന്നെ മനസ്സിനെ സമീപിക്കുന്ന കാര്യത്തില്‍ ശ്രദ്ധയും കരുതലുകളും കൂടുതല്‍ വേണം.

ഒന്ന് പരിശോധിച്ചാല്‍, കുറഞ്ഞ സമയം കൊണ്ട് എത്രമാത്രം കാര്യങ്ങളില്‍, മനസ്സ് വ്യാപരിക്കുന്നു എന്ന് മനസ്സിലാവും. ഇത്തരത്തിലുള്ള മനസ്സിന്റെ ഭാവാവസ്ഥയെ മാനസികാവസ്ഥ എന്ന് പറയുന്നു. സ്വാഭാവികം അല്ലാത്ത മനസ്സിന്റെ അവസ്ഥയെ, അസ്വസ്ഥത എന്നും പറയുന്നു. ഈ അസ്വസ്ഥത കൂടുമ്പോള്‍ പലപ്പോഴും അതിനെ മനോരോഗം എന്നും നാം വിവക്ഷിക്കുന്നു. പലപ്പോഴും അത് മനോരോഗം ആയിരിക്കണം എന്നുമില്ല. മനോരോഗം എന്ന് നമ്മള്‍ കണ്ടാല്‍, ചിലപ്പോള്‍ അങ്ങനെ ആയി തീര്‍ന്നേക്കാം.

അഭാവന, വിപരീതഭാവന, സംഭാവന എന്നിങ്ങനെ മൂന്ന് ഭാവങ്ങള്‍ മനസ്സിന് ഉണ്ട് എന്നു പറയുന്നു. "എത്ര ശൂന്യംഗത മന ", മനസ്സില്‍ ഒന്നുമില്ലാത്തത് എന്നവസ്ഥ, അതിനെ അഭാവനാ എന്നു പറയുന്നു. തനിക്കു എതിരായി പ്രവര്‍ത്തിക്കുക എന്നതാണ് വിപരീതഭാവന. ചില ചില വികാരങ്ങളുടെ അമിതമായ സ്വാധീനം ആണ് വിപരീതഭാവനയ്കു കാരണം. ഇവയെ "കാരുണ്യ ലജ്ഞ്ഞാ ഭയം ശോകം ജുഗുപസാ ചേതി പഞ്ചമം" എന്ന് വിശേഷിപ്പിക്കുന്നു.

ജ്യോതിഷത്തില്‍ മനസ്സിനെ അഞ്ചാം ഭാവം കൊണ്ടും, ചന്ദ്രനെ കൊണ്ടും ചിന്തിക്കുന്നു. ഈ ഭാവത്തിനും, ചന്ദ്രനും ഉണ്ടാകുന്ന, വൈകല്യങ്ങള്‍ മനസ്സിനെ ദുഷിപ്പിക്കുന്നു. ഇതില്‍ തന്നെ പ്രധാനം ആണ് ചന്ദ്രന് ഉണ്ടാകുന്ന വൈകല്യം. അനിഷ്ടസ്ഥാനങ്ങള്‍ ആയ 6, 8, 1 2 ഭാവങ്ങളില്‍ നില്ക്കുന്ന ചന്ദ്രനും, ചന്ദ്രന്റെ നീച ക്ഷേത്രം ആയ വൃശ്ചികത്തില്‍ നില്ക്കുമ്പോഴും, കൃഷ്ണ പക്ഷങ്ങളിലും ചന്ദ്രന് ബലക്കുറവു അനുഭവപ്പെടുന്നു. പ്രസ്തുത സ്ഥിതിയില്‍ ചന്ദ്രന്‍ ഉള്ള ജാതകര്‍ക്ക്, മനോ വിഷമങ്ങള്‍ക്ക് ന്യായം ഉണ്ട്.

മനസ്സ് എന്നാല്‍ ബുദ്ധി, പ്രതിഭ എന്നിവയും ആയി ബന്ധ പ്പെട്ടിരിക്കുന്നു. ചന്ദ്രന്റെ വൈകല്യം ഇവയെയും ബാധിക്കുന്നു. "അന്ധകാര മയോ രാഹുര്‍ ..." എന്ന പ്രമാണ പ്രകാരം തമോ സ്ഥാനീയന്‍ ആയ രാഹുവുമായി ചേര്‍ന്നാല്‍ ജതകന്റെ മനസ്സ് ഏറെ വികലം ആകുന്നു. പിന്തിരിപ്പന്‍ ആശയങ്ങള്‍ ഉടലെടുക്കും. ചന്ദ്രന് രാഹു ബന്ധം വരുമ്പോള്‍ കേതു ദൃഷ്ടി ഉണ്ടാവുമല്ലോ, മറ്റുഗ്രഹങ്ങള്‍ ഇവര്ക്ക് ഇടയില്‍ ഇല്ലായെങ്കില്‍, ജാതകര്‍ക്ക് മനോ വൈകല്യം മാത്രമല്ല, ശ്വാസ സംബന്ധ രോഗങ്ങള്‍ പോലും ഉണ്ടാകും.

"ബുധ ചന്ദ്ര കേന്ദ്ര ഗതോ, നാന്യ ഗ്രഹ സംയിതോ ന പതി ദൃഷ്ടി ..." ബുധ ചന്ദ്രന്മാര്‍ ഒന്നിച്ചു കേന്ദ്രത്തില്‍ [ 1,4 ,7 ,1 0 ] നില്ക്കുക, അവര്‍ നില്ക്കുന്ന രാശി നാഥന്റെയോ, മറ്റു ഗ്രഹങ്ങളുടെയോ യോഗമോ ദൃഷ്ടി യോ ഇല്ലാതെ ഇരിക്കുക, എങ്കില്‍ അത് ഉന്മാദ യോഗമായി.

ഇത്തരത്തില്‍ പാപ ഗ്രഹങ്ങളുടെ, യോഗത്തില്‍ ചന്ദ്രന് ഉണ്ടാകുന്ന വികലത മനസ്സിനും വികലത ഉണ്ടാക്കുന്നു.

" ലഗ്നസ്ഥെ ധിഷന്നെ ദിവാകരസുതോ ഭവ്മോ അഥവാ ദ്യുനഗോ ശനി ലഗ്നഗതെ മദാത്മജ തപ; സംസ്തൊ മഹീനന്ദന;" എന്ന പ്രശ്ന പ്രമാണം പറയുന്നു. ദേഹ സ്ഥാനമായ ലഗ്നത്തിലും രോഗ സ്ഥാനമായ അഷ്ടമത്തിലും മന സ്ഥാനമായ അഞ്ചിലും ഭാഗ്യ സ്ഥാനമായ ഒന്‍പതിലും, മന കാരകനായ ചന്ദ്രന്‍ ക്രൂര ഗ്രഹത്തോട് കൂടി നിന്നാല്‍, മനോരോഗ കാരണം ആവും.

പൂര്‍വാചാര്യന്മാര്‍ മറ്റൊരു പ്രമാണവും പറയുന്നു. വിഷമാശുചി ഭോജനോപവാസ്സൈര്‍, ഭയ വൈരാഗ്യ മുധാ ക്രുദ്ധ ആഭിചാര. ഇതും ഉന്മാദ ലക്ഷണങ്ങളില്‍പെടുന്നു.

"പാപ പഞ്ചമഗെ തു ഭീതി ജനിതം, ചൊ ന്മാദ അഞ്ചില്‍ കുജ..." അഞ്ചില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍, ഭീതിമൂലം ആണ് പ്രസ്തുത രോഗം ഉണ്ടായത് എന്ന് പ്രശനത്തിലും പറയണം.

ജ്യോതിഷ പരമായി, രോഗങ്ങള്‍ക്ക് ഉള്ള കാര്യ കാരണ ബന്ധങ്ങള്‍ക്ക്, മാതാ, പിതാ നിന്ദയും, ഗുരുജന നിന്ദയും കാരണം ആയി ഭവിക്കാറുണ്ട്. ആയതുണ്ട് എങ്കില്‍ അതിനു പരിഹാരം കാണണം. അറിവുകേട്‌ കൊണ്ട് സംഭവിക്കുന്ന ഒരു തെറ്റിനു, അറിഞ്ഞുകൊണ്ട് ഒരു പരിഹാരം ചെയ്‌താല്‍ ഗുണമാകുമെങ്കില്‍ അത് നേട്ടം തന്നെയല്ലേ.

ചന്ദ്രന്‍ നില്ക്കുന്ന രാശിയുടെ അടുത്ത രാശിയിലും, പുറകിലെ രാശിയിലും പാപ ഗ്രഹങ്ങള്‍ നില്ക്കുന്നതും [അതായത് പാപ മദ്ധ്യ സ്ഥിതി]ചന്ദ്രനെ ദുഷിപ്പിക്കും. ബുദ്ധിയുടെ കാരകനായ ബുധനും, മേല്‍പ്പറഞ്ഞ ദുരിതാവസ്തകള്‍ ഉണ്ടെങ്കിലും മനോ വൈകല്യം ഉണ്ടാവും.

പൂര്‍വജന്മാര്‍ജിതം പാപം വ്യാധി രൂപേണ ജായതേ എന്നും ഉണ്ടല്ലോ. അതുകൊണ്ട് മാനസിക രോഗി എന്ന മുദ്ര നല്‍കുന്നതിനു മുന്‍പ് ഒരു ജാതക പരിശോധന നടത്തുന്നതു കൊണ്ട്, ഈശ്വരാനുഗ്രഹം മൂലം ഒരു പരിഹാരം ആയാല്‍ ഒരു കുടുംബം മുഴുവന്‍ രക്ഷപെടുമല്ലോ.

രുദ്ര ശങ്കരന്‍
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732.

No comments:

Post a Comment