വാസ്തു പുരുഷ ശയന സ്ഥിതി
വാസ്തു ശാസ്ത്രത്തിലെ അടിസ്ഥാന സങ്കൽപമാണ് വാസ്തു പുരുഷൻ. വസ്തു എത്ര
ചെറുതായി ഇരുന്നാലും, വലുതായാലും, അത് നാല് ചുവരുകളാൽ വേർതിരിക്കപ്പെട്ടാൽ
അതിനെ നിയന്ത്രിക്കുന്ന ഒരു വാസ്തുപുരുഷൻ ഉണ്ടാവും. വെള്ളം നിറച്ചു
വച്ചിരിക്കുന്ന വിവിധ പാത്രങ്ങളിൽ എല്ലാം ചന്ദ്രനെ കാണുന്നതുപോലെ,
വേർതിരിക്കപ്പെട്ട എല്ലാ വസ്തുവിലും വാസ്തു പുരുഷൻ ഉണ്ട്.
വാസ്തുപുരുഷന്റെ ശയനസ്ഥിതി വേണ്ടവിധം മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് വാസ്തുവിൽ നിർമ്മാണ പ്രവര്‍ത്ത നംസുഗമമായി നടത്തുവാൻ സാധിക്കൂ. വിവിധ കഥകളിലൂടെ ആണ് വാസ്തുപുരുഷ ഉല്പത്തി വിവരിച്ചിരിക്കുന്നത്. എങ്കിലും, അര്‍ത്ഥത്തിൽ അതിന്റെ ഉപയോഗം ഒരു തരത്തിൽ തന്നെയാണ്.
വാസ്തുപുരുഷൻ എന്ന സങ്കല്പം ഉപയോഗിച്ച് വസ്തുവിനെ ക്രമീകരിച്ചാൽ ആ വസ്തു യഥാര്‍ത്ഥത്തിൽ വാസ്തു ആയി രൂപപ്പെടുന്നു. പുരുഷൻ എന്നാൽ പുരിയിൽ ശയിക്കുന്നവൻ എന്നര്‍ത്ഥം. വാസ്തു പുരുഷ ശരീരത്തെ വസ്തുവിൽ അടക്കി ഒതുക്കി നിർത്തുക എന്നതാണ് ക്രമീകരണം. ഗീതയിൽ, വ്യാസ മഹർഷി പ്രപഞ്ചസാരത്തെ ഒതുക്കി നിർത്തിയതുപോലെ.
വാസ്തു പുരുഷ ശയന സ്ഥിതി 3 തരത്തിൽ ആണ്. 1. സ്ഥിര വാസ്തു 2. ചര വാസ്തു 3. നിത്യ വാസ്തു. ഈ മൂന്ന് സ്ഥിതികളും മനസ്സിൽ ആക്കിയാൽ മാത്രമേ നമുക്ക് വാസ്തു എന്ന സങ്കൽപം പ്രാവർത്തികം ആക്കാൻ സാധിക്കു.
സ്ഥിര വാസ്തു : ഇതിൻ പ്രകാരം വാസ്തു പുരുഷൻ വടക്ക് കിഴക്ക് [ മീനം ] തല വച്ച് ,കാലുകൾ തെക്കുപടിഞ്ഞാറു [നിര്യതി ]മായും, കൈ മുട്ടുകളും കാൽ മുട്ടുകളും തെക്ക് കിഴക്ക് [അഗ്നി ], വടക്കുപടിഞ്ഞാറ് [വായു ]മായി കമിഴ്ന്നു കിടക്കുന്നു. ഒരു വസ്തുവിൽ വാസ്തുപുരുഷ ശയനം ആദ്യം ഇത്തരത്തിൽ കാണണം. ഏതു വസ്തുവിലും വാസ്തു പുരുഷ സ്ഥിതി ഇതാണ്. അങ്ങനെ എങ്കിൽ ഈ സ്ഥിതിയിൽ അനുകൂലമായ സ്ഥാനത്ത് മാത്രമല്ലെ വീട് ഉണ്ടാക്കുവാൻ പറ്റു. അപ്പോൾ പരിമിതികൾ ഒരുപാട് കൂടും. അതുകൊണ്ട് മേൽപ്പറഞ്ഞ രീതിയിൽ വസ്തു കണ്ടാൽ, വസ്തു ദീർഘ ചതുരം ആണോ എന്ന് മനസ്സിലാക്കണം. അങ്ങനെ അല്ല എങ്കിൽ വാസ്തുപുരുഷ അവയവത്തിനു ഭംഗം വരുമല്ലോ. ഉദാ; നിര്യതി കോണില്ലയെങ്കിൽ വാസ്തുപുരുഷന്റെ കാൽ ഇല്ലല്ലോ. അത് ദോഷമായി വരും. ശേഷം വസ്തു തിരഞ്ഞു എടുത്താൽ വാസ്തു പുരുഷ ശയന സ്ഥിതി ചര വാസ്തു പ്രമാണം അനുസരിച്ച് സ്ഥാനം കാണണം.
ചരവാസ്തു : വാസ്തുപുരുഷൻ എല്ലാ മാസവും, തൻമാസ സ്ഥാനത് കാലുകൾ വച്ച് ,അതിന്റെ ഏഴാം രാശിയിൽ തല വച്ച് കിടക്കുന്നു. തല ഇടത്തോട്ടു വച്ചാണ് സ്ഥിതി. ഉദാ;മേട മാസത്തിൽ കാലു മേടത്തിലും തല അതിന്റെ ഏഴാം രാശിയായ തുലാത്തിലും ആവും. ഇടത്തോട്ടു തല വച്ചിരിക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ദൃഷ്ടി ,വൃച്ചികം ,ധനു ,[ ധനു കോണ്‍ മാസം ആയതിനാൽ എടുക്കില്ല ] മകരം ,കുംഭം എന്നീ രാശികളിൽ പതിയുമല്ലോ. അങ്ങനെ വാസ്തു പുരുഷ ദൃഷ്ട്ടി പതിയുന്ന സ്ഥാനത്ത് വേണം നിർമാണം ആരംഭിക്കാൻ.
മേടം ,ഇടവം [കിഴക്ക്], മിഥുനം [തെക്കുകിഴക്ക് ]
കർക്കിടകം ,ചിങ്ങം [തെക്ക് ] , കന്നി [തെക്കുപടിഞ്ഞാറു ]
തുലാം ,വൃചികം [പടിഞ്ഞാറ് ] ധനു [വടക്കുപടിഞ്ഞാറ് ]
മകരം,കുംഭം [വടക്ക്] മീനം [വടക്ക് കിഴക്ക് ]
ഇങ്ങനെ ആണ് നമുക്ക് ചുറ്റും ഉള്ള സ്ഥലത്തെ രാശികളായി തിരിച്ചിരിക്കുന്നത് . ഇതും കൂടി മനസ്സിലാക്കിയാൽ മേൽപ്പറഞ്ഞവ എളുപ്പത്തിൽ മനസ്സിൽ ആവും പന്ത്രണ്ടു രാശികൾ ആയി പറഞ്ഞത് തന്നെയാണ് പന്ത്രണ്ട് മാസങ്ങളും. അവയിൽ കോണ്‍ മാസങ്ങളായ, അഥവാ രാശികളായ, മിഥുനം, കന്നി, ധനു, മീനം എന്നിവകളിൽ, നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കരുത്.
വാസ്തുശാസ്ത്രം ഇന്ന് പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. നല്ലത് തന്നെ. അത് സാധാരണക്കാരന് അപകടം ആവരുത്, എന്നത് മാത്രം ആണ് പ്രാര്‍ത്ഥന. കാരണം ഭാരതീയ വിജ്ഞാനങ്ങളുടെ അടിസ്ഥാനം അതീന്ദ്രീയ ദർശനങ്ങൾ ആണ്. ജനനന്മയ്ക്കു വേണ്ടി ആണ് അത് നിർമിക്കപ്പെട്ടിട്ടുള്ളത്. ജ്യോതിഷവും, വാസ്തുവും, വേദങ്ങളും എല്ലാം അതിന് ഉദാഹരണങ്ങൾ ആണ്. എന്നാൽ ഇക്കാലത്തെ ചില മുടിപിടിച്ച സംവാദങ്ങൾ കേൾക്കുമ്പോൾ ഭയം തോന്നുന്നു. ആരെക്കയോ, മഹത്തായ ഈ ശാസ്ത്രങ്ങൾ നമുക്ക് തന്നവരെക്കാൾ വലുതാവാൻ ശ്രമിക്കുന്നത് പോലെ, ആരെക്കയോ ഈ ശാസ്ത്രങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പോലെ.
ധാർമികൊ വിഗത മത്സരാധികോ എന്ന പ്രമാണം അവർ മറക്കാതെ ഇരിക്കട്ടെ എന്നും 'രസിച്ചീടണം ഇതു കേട്ട് ഭക്തന്മാർ, പരിഹസിച്ചിടിലതും ദുരിത നാശനം' എന്ന കവിവാക്യവും സ്മരിച്ചു കൊണ്ട്

രുദ്ര ശങ്കരന്‍
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732
Email:rudrashankaran@gmail.com
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732
Email:rudrashankaran@gmail.com
No comments:
Post a Comment